കണ്ണൂർ: കണ്ണൂർ താലൂക്ക് പരിധിയിലെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ച കേസുകൾ ഉൾപ്പെടുത്തി സപ്തംബർ 23, 24, 25 തീയതികളിലായി ബാങ്ക് ലോൺ അദാലത്ത് നടത്തുന്നു. കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി, മാട്ടൂൽ വില്ലേജുകൾ 23 ന് കണ്ണപുരം സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും വലിയന്നൂർ, കാഞ്ഞിരോട്, മക്രേരി, അഞ്ചരക്കണ്ടി, ഇരിവേരി, ചേലോറ, എടക്കാട്, ചെമ്പിലോട്, കടമ്പൂർ, മാവിലായി, മുഴപ്പിലങ്ങാട് വില്ലേജുകൾ 24 ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം, ചാലയിൽ വച്ചും കണ്ണൂർ 1, കണ്ണൂർ 2, പുഴാതി, പള്ളിക്കുന്ന്, ചിറക്കൽ, വളപട്ടണം, അഴീക്കോട് നോർത്ത്, അഴീക്കോട് സൗത്ത്, കണ്ണാടിപ്പറമ്പ്, നാറാത്ത്, എളയാവൂർ, മുണ്ടേരി വില്ലേജുകൾ 25 ന് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും അദാലത്ത് നടത്തും.

إرسال تعليق