കീഴ്പള്ളി കുണ്ടുമാകോട് മേനം പടത്ത് സുജാതയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്.
വീടിനടുത്തുള്ള പറമ്പിൽ പശുവിനെ കെട്ടാൻ പോയ നേരത്താണ് കാട്ടുപന്നി വന്ന് ആക്രമിച്ചത്. കീഴ്‌പള്ളി സി എച്ച് സിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കണ്ണുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴുത്തിനും മുഖത്തും കാലിനും ആണ് ഗുരുതരമായി പരിക്കേറ്റത്.

إرسال تعليق