പഴയങ്ങാടി :- പഴയങ്ങാടിയിൽ ബസ്സും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 10.30 ഓടെ പിലാത്തറ പഴയങ്ങാടി KSTP റോഡിൽ കുളങ്കര പള്ളിക്ക് സമീപത്തായിരുന്നു അപകടം. പിലാത്തറ ഭാഗത്ത് നിന്ന് വരികയായിരുന്ന ബസും പഴയങ്ങാടിയിൽ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബസ് ജീവനക്കാരും സ്ത്രീകളും ഉൾപ്പെടെയുള്ള ബസ്സിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പഴയങ്ങാടിയിലെ കാരുണ്യ പോളി ക്ലിനിക്കിൽ പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

إرسال تعليق