തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ ദുരവസ്ഥയിൽ ഡി വൈ എഫ് ഐ പ്രതിഷേധിച്ചു



തളിപ്പറമ്പ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ ഉയർത്തി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഡി വൈ എഫ് ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സോഫ്റ്റ്‌വയർ പ്രതിസന്ധിയും,
പേപ്പർ കഴിഞ്ഞതിനാൽ  ഒ പി രജിസ്‌ട്രേഷനും മുടങ്ങി. എക്സ്റേ
ലാബ് രണ്ടാഴ്ച്ചയായി പ്രവർത്തനം നിലച്ചു. കാഷ്വാലിറ്റിയിലും എമർജൻസിയിലും വിവിധഒ പി കളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ മാസങ്ങളായി.മേൽ വിഷയങ്ങൾക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥർക്കോ പരിഹരിക്കാൻഎച്ച് എം സി കമ്മിറ്റിക്കോ സാധിക്കുന്നില്ല.

എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എആയിരുന്ന ഘട്ടം സി എസ് ആർ ഫണ്ട്‌ വഴി ഒരു കോടി അനുവദിച്ച ഡയാലിസിസ് യൂണിറ്റ് ആശുപത്രി അധികൃതരുടെ അലംഭാവം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. 19 കോടി രൂപയുടെ ഓപ്പറേഷൻ തീയേറ്ററും 4 കോടി രൂപയുടെ പുതിയ കാഷ്വാലിറ്റി ബ്ലോക്കിന്റെയും പ്രവർത്തനം മന്ദഗതിയിലാണ് നീങ്ങുന്നത്.
സ്ഥലം എം എൽ എ :  ടി കെ ഗോവിന്ദനോ നഗരസഭ അധികൃതരോ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാക്കുന്നില്ല. പ്രതിഷേധത്തിന്റെയും ചർച്ചയുടെയും അടിസ്ഥാനത്തിൽ അടിയന്തര പ്രശ്നങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി.

ഷിബിൻ കാനായി, സി പി മുഹാസ്,എം രജിത്ത്,ആർ വിപിൻ, അക്ഷയ് പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement