സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളില്‍ അംശദായ കുടിശ്ശിക നിമിത്തം ക്ഷേമനിധി അംഗത്വം റദ്ദായി പോയവര്‍ക്കും അംശാദായ അടവ് മുടങ്ങി അംഗത്വം പുതുക്കിയ ശേഷം വീണ്ടും അംഗത്വം റദ്ദായവര്‍ക്കും ക്ഷേമനിധി അംഗത്വം പുതുക്കാന്‍ അവസരം. സപ്തംബര്‍ ഒന്ന് മുതല്‍ 31വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാനത്തെ മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം കണ്ണുര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ട് ഹാജരായി പിഴ സഹിതം അംശാദായം അടച്ച് അംഗത്വം പുതുക്കാം. ഫോണ്‍: 0497 2701081.

إرسال تعليق