ആചാരം ലംഘിച്ച് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിച്ചു; കൊട്ടിയൂർ ദേവസ്വം പോലീസിൽ പരാതി നൽകി



കൊട്ടിയൂർ: പരമ്പരാഗത ആചാരങ്ങൾ ലംഘിച്ച് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ രണ്ടുപേർ പ്രവേശിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പോലീസിൽ പരാതി നൽകി. തിരുവനന്തപുരം സ്വദേശി മുരളീധരൻ പ്ലാവിലയും ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് ക്ഷേത്ര മുറ്റത്ത് പ്രവേശിച്ചത്.

ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ആചാരലംഘനം പുറത്തറിയുന്നത്. വൈശാഖ മഹോത്സവ കാലത്ത് മാത്രമാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾക്ക് പ്രവേശനമുള്ളത്. അല്ലാത്ത സമയങ്ങളിൽ ഇവിടേക്ക് പ്രവേശിക്കുന്നത് വിലക്കപ്പെട്ട ആചാരമാണ്.

എന്നാൽ, ക്ഷേത്രത്തിലെ ആചാരങ്ങളെയും നിരോധനത്തെയും കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നാണ് സംഭവത്തിൽ പ്രവേശിച്ചവരുടെ വിശദീകരണം. പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement