മദ്യപിച്ച് ട്രെയിനിൽ വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ സൈനികർക്കെതിരെ കേസെടുത്ത് കണ്ണൂർ റെയിൽവേ പോലീസ്



കണ്ണൂർ :- രാജധാനി എക്‌സ്പ്രസിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ മദ്യപിച്ചെത്തിയ സൈനികർ ശല്യം ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശികളായ മിഥുൻ, പ്രതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്. കസ്റ്റഡിയിലെടുത്ത നാല് സൈനികരെയും നോട്ടീസ് നൽകി വിട്ടയച്ചു. രാജധാനി എക്സ്പ്രസിൽ ഇന്നലെ വൈകിട്ടാണ് സംഭവം. നാട്ടിലേക്ക് വരുകയായിരുന്ന വിദ്യാർത്ഥിനിയോട് അതേ ബോഗിയിൽ യാത്ര ചെയ്ത‌ സൈനികർ മോശമായി പെരുമാറിയെന്നാണ് പരാതി.

മദ്യ ലഹരിയിലായിരുന്ന സൈനികർ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടി സൈനികർക്കെതിരെ ടിടിയോട് പരാാതി പറഞ്ഞു. ടിടി വിവരം അറിയിച്ചതിന് പിന്നാലെ ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരെ കസ്റ്റഡിയിൽ എടുത്ത ശേഷം പിന്നീട് നോട്ടീസ് നൽകി വിട്ടയച്ചു. ടെറിട്ടോറിയിൽ ആർമിയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന സൈനികർ അവധിക്ക് നാട്ടിലേക്ക് വരുന്ന വഴിയാണ് പെൺകുട്ടിയോട് അപപമര്യാദയായി പെരുമാറിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement