സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധനവ്



തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 14,065 രൂപയിലും പവന് 1,12,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും പവന് 1,12,320 രൂപയിലുമായിരുന്നു കേരളത്തിൽ വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 245 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement