കണ്ണൂർ:-വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്താൻ വിവിധ പ്രവർത്തനങ്ങളും പദ്ധതികളും നടപ്പാക്കുന്ന സർക്കാർ/ സർക്കാരിതര വിഭാഗങ്ങൾക്കും വിവിധ കലാ, കായിക, സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്നവർക്കും സാമൂഹ്യനീതി വകുപ്പ് നൽകുന്ന വയോസേവന അവാർഡിന് അപേക്ഷ ക്ഷണിച്ചു.
വയോക്ഷേമ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ/ സ്ഥാപനങ്ങൾ, ആജീവനാന്ത ബഹുമതി (വയോജന മേഖല) എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം.
അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് വ്യക്തി/ സ്ഥാപനങ്ങളെ നാമനിർദേശം ചെയ്യാം.
നിശ്ചിത മാതൃകയിൽ 5-നകം സിവിൽ സ്റ്റേഷനിൽ എഫ് ബ്ലോക്കിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് sjd.kerala.gov.in ഫോൺ: 0497 2997 811, 8281 999 015.

إرسال تعليق