2025 ജനുവരി ഒന്ന് മുതല്‍ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/2024 മുതല്‍ 06/2026 വരെ രേഖപ്പെടുത്തിയവര്‍ക്കും) അവരുടെ തനത് സീനിയോറിറ്റി നില നിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാം. ഈ കാലയളവില്‍ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ 90 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഒക്ടോബര്‍ 31 നു മുമ്പായി എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ചില്‍ നേരിട്ട് ഹാജരായോ ഓണ്‍ലൈന്‍ സേവനങ്ങള്‍ മുഖേനയോ രജിസ്‌ട്രേഷന്‍ പുതുക്കാം. വെബ്‌സൈറ്റ് www.eemployment.kerala.gov.in ഫോണ്‍: 0497 2700831

Post a Comment