കേരള സർവകലാശാലയിൽ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ; പുതിയ നിർദേശങ്ങൾ തയ്യാറാക്കാൻ തീരുമാനം, വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായം തേടി കോടതിയെ അറിയിക്കും



തിരുവനന്തപുരം: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ തയ്യാറാക്കിയ വിവാദ കരട് മാർഗ്ഗരേഖ നടപ്പാക്കില്ല. പുതിയ നിർദേശങ്ങൾ തയ്യാറാക്കാൻ നിലവില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായം തേടി ഹൈക്കോടതിയെ അറിയിക്കും. അതുപോലെ, വിവാദ കരട് മാർഗ്ഗരേഖ ബോധപൂർവം പ്രചരിപ്പിച്ചതാണെന്നും 2005-ലെ എംജി സർവകലാശാലയുടെ മാർഗ്ഗരേഖ പേര് മാറ്റി ഇറക്കിയതാണ്, അതാണ് ഉപസമിതിക്ക് തന്നത്. യോഗത്തിൽ എതിർപ്പ് അറിയിച്ചിട്ടും മാർഗ്ഗരേഖ വിതരണം ചെയ്തു. അതിൽ നടപടി ആവശ്യപ്പെടും എന്നും സിൻഡിക്കറ്റ് ഉപസമിതി അധ്യക്ഷൻ അജയ് ജുവൽ കുര്യാക്കോസ് വ്യക്തമാക്കി.

സംഭവം വിവാദമായതോടെ ഇന്നലെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ രംഗത്തെത്തിയിരുന്നു. കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്‍റെ നയമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. കോടതി നിർദ്ദേശപ്രകാരം കേരള സർവകലാശാല സിൻഡിക്കേറ്റിന്‍റെ ഉപസമിതിയെ നിയമിച്ചിരുന്നു. ഈ ഉപസമിതിയുടെ ചർച്ചകൾക്കായി നിയമ സമിതി തയ്യാറാക്കിയ ഒരു രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. വിദ്യാർത്ഥി സംഘടനകൾക്ക് ഈ രേഖ അയച്ച് അവരിൽ നിന്നും അഭിപ്രായം തേടിയ ശേഷം വീണ്ടും ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമേ ഇത് സർവകലാശാലയുടെ മാർഗ്ഗനിർദ്ദേശമായി കണക്കാക്കുകയുള്ളൂ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്താവന നടത്തുന്നതിന് മുൻപ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോടെങ്കിലും ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement