സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു



സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാ വാട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. കഴിഞ്ഞദിവസം പീക് അവറില്‍ 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടായി. രാത്രി 9 മണിക്ക് ശേഷവും വൈദ്യുതി ലഭ്യമായില്ല. മാറ്റകരാര്‍ അടിസ്ഥാനത്തിലുള്ള വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും.

300 മെഗാവാട്ട് കടംകൊടുക്കല്‍ അവസാനിച്ച സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി നീങ്ങുമെന്നായിരുന്നു മുമ്പ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴും പ്രതിസന്ധിയുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ വൈദ്യുതി നിയന്ത്രണവും സൂചിപ്പിക്കുന്നത്. ഇന്നലെ പലയിടത്തും ഒന്നിലേറെ തവണ രാത്രിയില്‍ പവര്‍ കട്ടുണ്ടായി. ചൂട് ഉയരുന്നതും മഴ ലഭിക്കാത്തതും വൈദ്യുതി ഉപഭോഗം ഉയര്‍ന്നുതന്നെ നില്‍ക്കുന്നതിനും കാരണമായി.

സംസ്ഥാനത്തുണ്ടാക്കുന്ന വൈദ്യുതിയില്‍ വലിയ രീതിയില്‍ കുറവുണ്ടായിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രതിസന്ധി അയയുന്നില്ലെന്നതാണ് നിലവിലെ സാഹചര്യം.

Post a Comment

أحدث أقدم

Join Whatsapp

Advertisement