കൊളച്ചേരിയിൽ അറ്റകുറ്റ പണികൾക്കായി ട്രാൻസ്ഫോർമർ ഓഫ് ചെയ്ത KSEB ജീവനക്കാരന് നേരെ അക്രമണം



കൊളച്ചേരി:- ട്രാൻസ്ഫോമർ ഓഫ് ചെയ്ത് അറ്റകുറ്റ പണികൾ നടത്തവേ കെ എസ് ഇ ബി ജീവനക്കാരന് നേരെ ആക്രമണം. കൊളച്ചേരി കായച്ചിറ ബ്രിഡ് ട്രാൻസ്ഫോമറിൽ അറ്റകുറ്റ പണി ചെയ്യുന്നതിനിടെ ലൈൻമാൻ കെ പി അബ്ദുൾ മുനീറാണ് ബുധനാഴ്ച ഉച്ചയോടെ ആക്രമിക്കപ്പെട്ടത്. പ്രദേശവാസിയായ ഹംദാൻ ആണ് ആക്രമിച്ചത്.

മറ്റ് പ്രവൃത്തി പൂർത്തിയാക്കിയ ശേഷം ട്രാൻസ്ഫോമറിന്റെ അടിഭാഗത്തെ കാടുകൾ നീക്കം ചെയ്യുന്നതിനായി ലൈൻ ഓഫ് ചെയ്തപ്പോഴാണ് അക്രമം. ലൈൻമാനായ എം വി ബിജുവും സ്‌ഥലത്തുണ്ടായിരുന്നു.ട്രാൻസ്ഫോമർ ഓഫ് ചെയ്തത് മൂലം വൈദ്യുതി തടസപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.

ട്രാൻസ്ഫോമർ ഓഫ് ചെയ്ത് നടത്തേണ്ട പണിയാണെന്നും അൽപ സമയത്തിനകം തീരുമെന്നും അറിയിച്ചെങ്കിലും ഇദ്ദേഹത്തെ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു.സംഭവത്തിൽ KSEB കൊളച്ചേരി അസിസ്റ്റൻ്റ് എൻജിനിയർ മയ്യിൽ പൊലീസിൽ പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് കമ്പിൽ ടൗണിൽ ഇന്ന് വ്യാഴം രാവിലെ കെഎസ്ഇബി ജീവനക്കാരും തൊഴിലാളികളും പ്രതിഷേധ പരിപാടി നടത്തി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement