സംസ്ഥാനത്ത് ആശങ്കയായി ഡെങ്കിപ്പനി വ്യാപനം; കഴിഞ്ഞ മാസം മാത്രം രോഗം സ്ഥിരീകരിച്ചത് 1622 പേർക്ക്



തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി ഡെങ്കിപ്പനി വ്യാപനം വർദ്ധിക്കുന്നു. ദിവസവും നിരവധി പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം 1622 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന് പുറമേ ആശുപത്രികളിൽ മരുന്നില്ലാത്തതും മതിയായ ഡോക്ടർമാർ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

പനി, ഇൻഫ്ലുവൻസ, ചിക്കൻപോക്സ്, ഷിഗല്ല, പകർച്ചവ്യാധി വ്യാപനം തുടങ്ങിയ കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് നിരവധി രോഗങ്ങളാണ്. ഇതിനു പിന്നാലെ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ആണ് ഇപ്പോൾ ആശങ്ക പടർത്തുന്നത്. കൂടാതെ നൂറിലധികം ആളുകളാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement