തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ട് തൃക്കരിപ്പൂർ സ്വദേശികൾ പിടിയിൽ



തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ട് തൃക്കരിപ്പൂർ സ്വദേശികളെ പോലീസ് പിടികൂടി.സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട് റായിസ മൻസിലിൽ എസ്.കെ.പി.മുഹമ്മദ് റിയാസ് (30), എളമ്പച്ചി കണ്ണംകൈയിലെ സി.സി.ഹൗസിൽ സി.സി.ഫൈസൽ (34) എന്നിവരെയാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ നടത്തിയ വാഹനപരിശോധനയിൽ തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസൺ അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ദേശീയപാതയിൽ കുപ്പം മരത്തക്കാട്ട് ഐവര്‍ പരദേവത ക്ഷേത്രത്തിന് സമീപം വെച്ചാണ് ഇവർ സഞ്ചരിച്ച കെ.എൽ-60 ജെ 9000 നമ്പർ കാറിന്റെ ഡാഷ്ബോർഡിൽ നിന്നും 8000 രൂപ വിലമതിക്കുന്ന 1.92 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.

എ.എസ്.ഐ ഇബ്രാഹിം സീരകത്ത്, സീനിയർ സി.പി.ഒമാരായ രാകേഷ്, പവിത്രൻ എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement