കണ്ണൂർ : മുൻകെ പി സി സി അദ്ധ്യക്ഷൻ സുധാകരൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽവ്യാജ പ്രചാരണം നടത്തി യാൾക്കെതിരെ
കണ്ണൂർ സൈബർ പോലീസ് കേസെടുത്തു.
രാജീവ് പി ആർ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്
മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ചു കൊണ്ടു കെ സുധാകരൻ എംപി മാധ്യമങ്ങളോട് പ്രതികരിച്ചുവെന്നാ യിരുന്നു വ്യാജ പ്രചാരണം.
ഈ കാര്യം അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രിക്ക് സുധാകരൻ എംപി പരാതി നൽകിയിരുന്നു. ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് സൈബർ പൊലിസ് കേസെടുത്തത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രിയെ വിമർശിച്ചു കൊണ്ടുവാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കെ സുധാകരനെതിരെ വ്യാജ വാർത്ത വന്നത്.

Post a Comment