കണ്ണൂർ : വിൽപനക്കായി ലോറിയിൽ എത്തിച്ച 500 ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ലോറി ഡ്രൈവർ പിടിയിൽ. കാസർകോട് ഉളിയത്തടുക്ക നാഷണൽ നഗർജയ് മാതാ സ്കൂളിന് സമീപത്തെ എ.വി .ഹനീഫിനെ (39) യാണ് എസ്.ഐ. മാത്യൂസ് ജെക്സൺ ഡി.സിൽവയും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം വാഹന പരിശോധനക്കിടെ സെൻട്രൽ ജയിലിന് സമിപം വെച്ചാണ് കെ.എൽ. 50.കെ. 1490 നമ്പർ ലോറിയിൽ കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങളുമായി പ്രതിയെ പോലീസ് പിടികൂടിയത്.

Post a Comment