ഒറ്റ രാത്രി കണ്ണൂരടക്കം നാലു ജില്ലകളിൽ പിടിയിലായത് 55 കുട്ടി ഡ്രൈവർമാർ



കണ്ണൂർ: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഇത്തരം 55 പേർക്കെതിരെ കേസെടുത്തു. കോഴിക്കോട് നഗരത്തിലും റൂറൽ ജില്ലയിലുമായി 23 പേർക്കെതിരെ കേസെടുത്തു. വയനാട്– 1, കണ്ണൂർ– 18, കാസർകോട്– 13 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കേസുകൾ

കുട്ടികൾക്കെതിരെ സോഷ്യൽ ബാക് ഗ്രൗണ്ട് റിപ്പോർട്ടും (എസ്ബിആർ) രക്ഷിതാക്കൾ ഉൾപ്പെടെയുള്ള വാഹന ഉടമകൾക്കെതിരെ എഫ്ഐആറും റജിസ്റ്റർ ചെയ്തു. കുട്ടികളുടെ വിവരങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡിനു കൈമാറും. വാഹന ഉടമകൾക്കെതിരെ 25,000 രൂപ പിഴയും തുടർനടപടികളും ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. കുട്ടികൾക്കു വാഹനം ഓടിക്കാൻ നൽകുന്ന ആർസി ഉടമകൾക്കെതിരെയും നിയമനടപടി സ്വീകരിക്കും

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂർ റേഞ്ചിലെ പൊലീസ് ജില്ലകളിൽ ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച പുലർച്ചെ 4 വരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് 55 പേർക്കെതിരെ നടപടിയെടുത്തത്. കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരമായിരുന്നു സ്പെഷൽ ഡ്രൈവ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement