തളിപ്പറമ്പ്: വീടിനകത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു.പടപ്പേങ്ങാട്ടെ കേബിൾ ഓപ്പറേറ്റർ കാടൻവീട്ടിൽ കെ. രാജേഷിന്റെ ഭാര്യ പഴയക്കൽ വീട്ടിൽ പി. പ്രവീണ മോഹൻ (31) ആണ് മരിച്ചത്.
ഒക്ടോബർ അഞ്ചിന് രാത്രി ഒൻപതിനാണ് സംഭവം നടന്നത്. കണ്ണൂരിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒൻപതിനാണ് മരണപ്പെട്ടത്.സംഭവത്തിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment