നാഷണല്‍ ആയുഷ് മിഷനില്‍ തെറാപ്പിസ്റ്റ് ഒഴിവ്





കണ്ണൂര്‍: നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ്, തെറാപ്പിസ്റ്റ്(യുനാനി) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ആയുര്‍വേദ തെറാപ്പിസ്റ്റ് - കേരള സര്‍ക്കാര്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്/ഡി.എ.എം.ഇ./സി.സി.ആര്‍.എ.എസ് ചെറുതുരുത്തി നടത്തുന്ന ആയുര്‍വേദ പഞ്ചകര്‍മ ടെക്‌നീഷ്യന്‍ കോഴ്‌സ്. തെറാപ്പിസ്റ്റ് (യുനാനി) - കേരള സര്‍ക്കാര്‍ ഡി.എ.എം.ഇ.നടത്തുന്ന യുനാനി റെജിമെന്റല്‍ തെറാപ്പിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. 

പ്രായപരിധി 2026 സെപ്റ്റംബര്‍ ഒന്നിന് 40 വയസ്സ് തികയാന്‍ പാടില്ല. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെബ് സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ ബി-ബ്ലോക്ക് രണ്ടാം നിലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. വെബ്‌സൈറ്റ് www.nam.kerala.gov.in അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 12 വൈകുന്നേരം അഞ്ച് മണി. ഇന്റര്‍വ്യു ഒക്ടോബര്‍ 14 രാവിലെ പത്തിന് ഓഫീസില്‍.

Post a Comment

Previous Post Next Post

Join Whatsapp

Advertisement