കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ഒ.പി. ടിക്കറ്റ് വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് രോഗികളുടെയും ബന്ധുക്കളുടെയും പ്രതിഷേധം. ചികിത്സ തേടിയെത്തിയ നൂറുകണക്കിന് ആളുകളാണ് ടിക്കറ്റ് ലഭിക്കാതെ ക്യൂവിൽ വലഞ്ഞത്.
വ്യാപക പരാതി ഉയർന്നിട്ടും ടിക്കറ്റ് വിതരണം പുനരാരംഭിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് രോഗികൾ ആരോപിക്കുന്നത്. പുലർച്ചെ മുതൽ കാത്തുനിന്ന പ്രായമായവരും തീവ്രമായ അസുഖമുള്ളവരും ഇതോടെ വലിയ ദുരിതത്തിലായി. സംഭവത്തെ തുടർന്ന് ആശുപത്രി പരിസരത്ത് കടുത്ത അമർഷവും പ്രതിഷേധവും പുകയുകയാണ്.

Post a Comment