തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ വിഭാഗത്തിൽ (പിങ്ക്, മഞ്ഞ കാർഡുകൾ) തുടരാൻ അർഹതയില്ലാതെ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്ക് സറണ്ടർ ചെയ്യുന്നതിന് രണ്ടു മാസത്തെ സാവകാശം അനുവദിച്ചു. ഈ കാലയളവിനുള്ളിൽ സ്വമേധയാ കാർഡുകൾ തിരിച്ചേൽപ്പിക്കുന്നവർക്കെതിരെ പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
അനർഹരെ ഒഴിവാക്കി അർഹരായ പാവപ്പെട്ട കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പൊതുവിതരണ വകുപ്പിന്റെ നടപടി. നിശ്ചിത സമയപരിധിക്ക് ശേഷവും അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മുൻകാലങ്ങളിലെ റേഷൻ വിഹിതത്തിന്റെ വിപണിമൂല്യം ഈടാക്കുന്നതടക്കമുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കും. താലൂക്ക് സപ്ലൈ ഓഫീസുകൾ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് (വെള്ള/നീല) മാറ്റാൻ അപേക്ഷിക്കാവുന്നതാണ്.

Post a Comment