ദസറ ഖാദി മേളയ്ക്ക് കണ്ണൂരില്‍ തുടക്കമായി



കണ്ണുർ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ദസറ ഖാദി മേള 2026'ന് തുടക്കമായി. കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡയറക്ടര്‍ കേണല്‍ അഖില്‍ കുമാര്‍ കുല്‍സ്രേഷ്ഠ മേള ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷ ദീപക് അധ്യക്ഷത വഹിച്ചു.

പുതുതായി ഡിസൈന്‍ ചെയ്ത സില്‍ക്ക് ചുരിദാര്‍ ടോപ്പുകള്‍, ടി.എന്‍.ആര്‍. സില്‍ക്ക് സാരികള്‍, പയ്യന്നൂര്‍ പട്ട് സാരികള്‍, ഡാക്ക മസ്ലിന്‍ ഷര്‍ട്ട് പീസുകള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, സമ്മര്‍ കൂള്‍ ഷര്‍ട്ടുകള്‍ എന്നിവ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം വിലക്കുറവാണ് മേളയിലെ പ്രധാന ആകര്‍ഷണം. ഒക്ടോബര്‍ 19ന് മേള സമാപിക്കും. 

പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ.വിരാജേഷ്, പ്രോജക്ട് ഓഫീസര്‍ കെ.ജിഷ, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.അനില്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ.വി. ഫാറൂഖ്, ജൂനിയര്‍ സൂപ്രണ്ടുമാരായ ദീപഷ് നാരായണന്‍, സനൂപ് നമ്പ്രോന്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement