എം വി പ്രഗീർത്തിനും കെ പി മുഹമ്മദ് ബിലാലിനും സന്തൂപ് സുനിൽകുമാർ സ്മാരക പുരസ്കാരം



കൂത്തുപറമ്പ് : ചിത്രകാരനും വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ഡയറക്ടറുമായിരുന്ന സന്തൂപ് സുനിൽകുമാറിന്റെ സ്മരണക്കായി വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ഏർപ്പെടുത്തിയ അഞ്ചാമത് സന്തൂപ് സുനിൽകുമാർ സ്മാരക
പുരസ്കാരത്തിന് പെരളശ്ശേരി എ കെ ജി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി എം വി പ്രഗീർത്തും അങ്ങാടിക്കടവ് സെക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കെ പി മുഹമ്മദ് ബിലാലും, അർഹരായതായി പുരസ്കാര നിർണയ സമിതി ചെയർമാൻ റഫീഖ് പാണപ്പുഴ അറിയിച്ചു.

പഠനത്തിലും പഠന ഇതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നവർക്കാണ് പുരസ്കാരം.

പാച്ചപൊയ്ക സ്വദേശിയായ പ്രഗീർത്ത് വേങ്ങാട് പഞ്ചായത്ത് ബാലസഭ പ്രസിഡണ്ടാണ്. കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നിരവധി തവണ ജില്ലാ, സംസ്ഥാനതലത്തിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്.

 വള്ളിത്തോട് സ്വദേശിയായ മുഹമ്മദ് ബിലാൽ ശാസ്ത്ര മേളകളിലും ഉപന്യാസം മത്സരങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ പ്ലസ് വൺ പരീക്ഷയിൽ 96 ശതമാനം മാർക്ക് നേടിയിട്ടുണ്ട്.

 ഒക്ടോബർ 4 നാളെ ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ കോളേജ് ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ എസ് ആർ ഡി പ്രസാദ് ഗുരുക്കൾ പുരസ്‌കാരം സമ്മാനിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement