ചരളിലെ കാപ്പിയിൽ വിഷംകലർത്തി കൊലപാതകം: ഭാര്യ ഉൾപ്പെടെ മൂന്നുപേരെ വിട്ടയച്ചു



ഇരിട്ടി അയ്യൻകുന്ന് ചരളിലെ കൊല്ലങ്കോട്ടുതറപ്പേൽ വീട്ടിൽ ജിമ്മി ജോസഫിനെ (35) കാപ്പിയിൽ വിഷംകലർത്തി കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉൾപ്പെടെ 3 പേരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വിട്ടയച്ചു. ജിമ്മി യുടെ ഭാര്യ നിഷ, കൂട്ടുകാരൻ ആശിഷ് അഗസ്റ്റിൻ, റോയിസ് എന്നിവരെയാണ് അഡീഷനൽ സെഷൻസ് കോടതി (4) ജഡ്‌ജി
കെ.രാജേഷ് വിട്ടയച്ചത്.

2010 നവംബർ 4നു രാവിലെ 6.30ന് അയൽവാസിയുടെ റബർത്തോട്ടത്തിലെ ടാപ്പിങ്ങിനുശേഷം കട്ടൻ കാപ്പി കുടിച്ചയുടൻ ദേഹാ സോസ്യം വന്ന ജിമ്മിയേ ഇരിട്ടിയിലെ സ്വകാര്യ ആശുപ ത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

ജിമ്മിയുടെ ഭാര്യ നിഷയും സുഹൃത്ത് ആശിഷും ആശിഷിൻ്റെ സുഹൃത്ത് റോയിസുമായി ചേർന്നു ഗൂഢാലോചന നടത്തി ജിമ്മിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയും കുടിക്കാനായി റബർത്തോട്ടത്തിൽ വച്ചിരുന്ന കാപ്പിയിൽ വിഷം കലർത്തുകയും അതുകുടിച്ച ജിമ്മി മരിച്ചെന്നുമാണു കേസ്.

പ്രതിഭാഗത്തിനായി അഡ്വ.കെ .എ.ഫിലിപ്, അഡ്വ.സെബാ സ്‌റ്റ്യൻ കെ.ജേക്കബ്, അഡ്വ.വി. എം.സുനിൽകുമാർ, അഡ്വ.സി. കെ.അബ്‌ദുൽ നസീർ എന്നിവർ ഹാജരായി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement