ഇരിക്കൂർ:-പടിയൂരിൽ ചെങ്കല്ല് കയറ്റി വന്ന ലോറി മറ്റൊരു ലോറിയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ഉളിക്കൽ പുറവയൽ സ്വദേശി ഷാജിയാണ് മരിച്ചത്.
ചെങ്കല്ല് കയറ്റി വന്ന ലോറി മുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയുടെ പിന്നിൽ ശക്തമായി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഷാജിയെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

إرسال تعليق