പയ്യന്നൂർ:- പയ്യന്നൂർ-അന്നൂർ റോഡിൽ വീട്ടിൽ വൻ തീപിടിത്തം, ഗൃഹോപകരണങ്ങൾ ഉൾപ്പെടെ കത്തിനശിച്ചു.
ചിന്മയ സ്കൂളിന് സമീപം 'ദേവി നിവാസിൽ' ഷമീന്ദ്രന്റെ (59) വീട്ടിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ ലിവിങ് റൂമിലുണ്ടായിരുന്ന ടെലിവിഷനിലാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ടിവിയും ഫ്രിഡ്ജും അനുബന്ധ ഉപകരണങ്ങളും സമീപത്തുണ്ടായിരുന്ന കിടക്കയും പൂർണമായും കത്തിനശിച്ചു.
സംഭവസമയത്ത് വീട്ടിൽ ഷമീന്ദ്രന്റെ 76 വയസ്സുള്ള മാതാവ് ബാലമണി മാത്രമാണ് ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണച്ചു.
സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ. ഷിജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) ജോബിമോൻ ജോർജ്, യു.എസ്. അഭിലാഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. സത്യൻ, പി.പി. ജിഷണുദേവ്, യു.കെ. ലിജീഷ്, എസ്. ജിഷ്ണു, ഹോംഗാർഡുമാരായ കെ. ഭിനേശൻ, എൻ.വി. ശ്രീജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

إرسال تعليق