കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി



കൂത്തുപറമ്പ് :- കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. കിണവക്കൽ കപ്പാറക്കുളം സ്വദേശിനിയായ റിംസ മെഹ്‌റിനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് യൂണിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്തിയിരുന്നില്ല. കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൂത്തുപറമ്പ് കിണവക്കൽ കപ്പാറക്കുളത്തിന് സമീപമുള്ള 'ദാറുൽ നജാത്ത്' വീട്ടിൽ റഫീഖ് ടി.കെ - സീനത്ത് ബി ദമ്പതികളുടെ മകളായ റിംസ മെഹ്‌റിനെയാണ് കാണാതായത്.

തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റിംസ. വെള്ളിയാഴ്ച രാവിലെ പതിവുപോലെ സ്കൂളിൽ പോകാനായി യൂണിഫോം ധരിച്ച് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. വെള്ള ടോപ്പും നീല പാൻ്റും വെള്ള ഷാലുമാണ് യൂണിഫോം .സാധാരണ വൈകുന്നേരം 5:30-ഓടെ വീട്ടിൽ തിരിച്ചെത്താറുള്ള കുട്ടി ഇന്നലെ എത്താതിരുന്നതോടെ വീട്ടുകാർ ആശങ്കയിലാവുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി ഇന്നലെ സ്കൂളിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായി. തലേദിവസം വീട്ടുകാർ കുട്ടിയെ വഴക്കു പറഞ്ഞിരുന്നതായും വിവരമുണ്ട്. രാത്രി 10 മണിയോടെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു പരാതിയിൽ കൂത്തുപറമ്പ് പോലീസ് അന്വേഷണം ഊർജിതമാക്കി കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement