തെരുവുനായ ആക്രമണം ; നഷ്ടപരിഹാരത്തിനുള്ള നടപടികൾ ആരംഭിച്ചു



കരിവെള്ളൂർ :- തെരുവുനായയുടെ കടിയേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനായി അപേക്ഷിച്ച് വർഷങ്ങളായി കാത്തിരിക്കുന്നവർക്ക് ആശ്വാസം. കടിയേറ്റവരുടെ അപേക്ഷ പരിഗണിക്കുന്നതിന് രൂപവത്കരിച്ച തെരുവുനായ ഇരകളുടെ നഷ്ടപരിഹാര ശുപാർശ കമ്മിറ്റി ജില്ലാ കേന്ദ്രങ്ങളിൽ തെളിവെടുപ്പ് ആരംഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ കടിയേറ്റവർക്ക് നഷ്ടപരിഹാരം അനുവദിക്കും. അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടത്. കടിയേറ്റവർക്കൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും കമ്മിറ്റി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തെരുവുനായ ആക്രമിക്കുകയോ തെരുവുനായ കാരണം വാഹനാപകടം സംഭവിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി നിർദേശപ്രകാരം 2016-ലാണ് ജസ്റ്റിസ് സിരിജഗൻ അധ്യക്ഷനായ നഷ്ടപരിഹാര ശുപാർശ കമ്മിറ്റി രൂപവത്കരിച്ചത്. സുപ്രീംകോടതിയിൽ നിലവിലുണ്ടായിരുന്ന കേസിൻ്റെ ഭാഗമായിട്ടായിരുന്നു നിർദേശം. എന്നാൽ കേസ് അവസാനിക്കുമ്പോൾ കമ്മിറ്റിയുടെ തുടർപ്രവർത്തനം സംബന്ധിച്ച് വിധിന്യായത്തിൽ പറയാത്തതു കാരണം 2024 മേയ് മുതൽ കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിച്ചു.

2023 വരെ ലഭിച്ച 6754 അപേക്ഷകളിൽ 818 കേസുകളാണ് കമ്മിറ്റി പരിശോധിച്ചത്. ഇതിൽ 749 പേർക്ക് നഷ്ടപരിഹാരം അനുവദിച്ചു. പിന്നീട് അപേക്ഷകളുടെ എണ്ണം 8000-ഓളമായെ ങ്കിലും കമ്മിറ്റിയുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെ എല്ലാം ചുവപ്പുനാടയിൽ കുരുങ്ങി. അപേക്ഷകർ നൽകിയ കേസ് പരിഗണിച്ച് തീർപ്പുകല്പിക്കാൻ ബാക്കിയുള്ള അപേക്ഷ നിയമസേവന അതോറിറ്റിക്ക് കൈമാറാൻ 2025 ജൂലായിൽ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ നഷ്ടപരിഹാര ശുപാർശ കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. ആ കമ്മിറ്റിയാണ് ഇപ്പോൾ തെളിവെടുപ്പ് നടത്തുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement