ഇരിട്ടി: എട്ടു ദിവസമായി ഇരിട്ടി യെ ഇരുട്ടിലാക്കിയ തെരുവ് വിളക്ക് കത്തിയില്ലെങ്കിലും വിളക്കു കാലിൽ നിന്ന് ഷോക്കേറ്റ ഇരിട്ടിയിലെ ചുമട്ടുതൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം.സ്വകാര്യ സംരഭത്തോടെ ഇരിട്ടിയിൽ നടപ്പിലാക്കിയ തെരുവ് വിളക്ക് നിശ്ചലമായി ഒരാഴ്ചയായി ഇരിട്ടി നഗരം രാത്രികാലങ്ങളിൽ ഇരുട്ടിലായിരുന്നു.ഇതേ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നു വന്നതിനെ തുടർന്ന് ഇന്നലെ രാവിലെ അറ്റകുറ്റപണി നടത്തി തെരുവ് വിളക്ക് സംവിധാനം ശരിയാക്കി ഇന്നലെ രാത്രി വിളക്ക് കത്തിയിരുന്നു. ഇന്നലെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ചുമട്ട് തൊഴിലാളികൾ ഭക്ഷണം കഴിച്ച് വിശ്രമകേന്ദ്രത്തിലേക്ക് റോഡ് മുറിച്ചു കടക്കവേ ഡിവൈഡറിൽ സ്ഥാപിച്ച വിളക്കു കാലിൽ പിടിച്ച ചുമട്ടുതൊഴിലാളി പടിയൂരിലെ വിജയൻ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു ഒപ്പമുണ്ടായിരുന്ന സഹ തൊഴിലാളികൾ വീഴുന്നതിനിടെ പിടിച്ചതിനാൽ റോഡിലേക്ക് തെറിച്ചു വീഴാത്തത് വൻ ദുരന്തം ഒഴിവാക്കി. തെരുവ് വിളക്ക് കത്താത്തതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കിടെയുണ്ടായ തകരാറാണ് വിളക്കുമരത്തിൽ നിന്ന് ഷോക്കേൽക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാത്രി 12 മണിയോടെ വിളക്കണഞ്ഞ് ഇരിട്ടി വീണ്ടും ഇന്നലെ ഇരുട്ടിലാവുകയും ചെയ്തുപഴയ ബസ് സ്റ്റാൻ്റിലും മേലെ സ്റ്റാറ്റിലുമുള്ള ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും സ്വകാര്യ സംരഭത്തോടെ നടപ്പിലാക്കിയ തെരുവുവിളക്കുകളും കത്താതെ ദിവസങ്ങളായി രാത്രി മുതൽ രാവിലെ വരെ ഇരിട്ടി ടൗൺപൂർണ്ണമായും ഇരുട്ടിലാണ്.കഴിഞ്ഞ ദിവസ പുലർച്ചെ ബംഗലുരുവിൽ നിന്ന് ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിൽ ബസ്സിറങ്ങി ബസ് ഷെൽട്ടറിൽ ബന്ധുക്കളെ കാത്തിരിക്കുകയായിരുന്ന മൂന്ന് പെൺകുട്ടികളെ ഇരുട്ടിൽ നിന്നിരുന്ന തെരുവ് പട്ടികൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന മറ്റുള്ളവർ തെരുവ് പട്ടികളെ ഓടിച്ചു വിടുകയായിരുന്നുഅടിയന്തിരമായും ബന്ധപ്പെട്ടവർ ഇടപെട്ട് ഇരുട്ടിലായ ഇരിട്ടിയെ വെളിച്ചത്തിലേക്ക് നയിക്കണമെന്നാണ് നാട്ടുകാരും വ്യാപാരി കളും വാഹനയാത്രക്കാരും ആവശ്യപ്പെടുന്നത്.

Post a Comment