അരിയിൽ ഷുക്കൂർ വധക്കേസ്; ’14 വർഷം നേതാക്കളെ വേട്ടയാടി’, കെട്ടിപ്പൊക്കിയ പെരുംനുണ തകർന്നുവെന്ന് ഇനിയെങ്കിലും സമ്മതിക്കണമെന്ന് കെ കെ രാ​ഗേഷ്

 


അരിയിൽ ഷുക്കൂർ വധക്കേസിൽ പാർട്ടി കോടതിയും പരസ്യ വിചാരണയുമെന്ന കെട്ടിപ്പൊക്കിയ കഥ പൊളിഞ്ഞെന്ന് സിപിഐഎം നേതാവ് കെ കെ രാ​ഗേഷ്. പാർട്ടി ഗൂഢാലോചന എന്ന പെരും നുണ വേവിച്ചെടുത്തു വിളമ്പുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അരിയിൽ ഷുക്കൂർ വധക്കേസിലെ വിധി വന്നതിനുപിന്നാലെയായിരുന്നു കെ കെ രാ​ഗേഷിന്റെ പ്രതികരണം. 14 വർഷം നേതാക്കളെ വേട്ടയാടി. യുക്തിക്ക് നിരക്കാത്ത ആരോപണമാണ് ഉയർത്തിയത്. കെട്ടിപ്പൊക്കിയ പെരുംനുണ തകർന്നു എന്ന് മാധ്യമങ്ങൾ ഇനിയെങ്കിലും സമ്മതിക്കണം. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ നിരപരാധിത്വം തെളിയിക്കാൻ അവസരമുണ്ട്.
മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, അരിയിൽ ഷുക്കൂർ കൊലപാതകക്കേസിൽ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ മകൻ ശ്യാംജിത്തും കുറ്റവിമുക്തരെന്ന് കോടതി വിധിച്ചിരുന്നു. പി ജയരാജനും ടിവി രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റത്തിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ 18 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു. 13 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10ാം പ്രതി എം വി ദിനേശൻ, 12ാം പ്രതി ബിജുമോൻ, 14ാം പ്രതി ഇ പി രാധാകൃഷ്ണൻ, 15ാം പ്രതി ഷിജിൻ മോഹൻ, 16ാം പ്രതി കെ വി സജിത്ത്, 25ാം പ്രതി വി വി മോഹനൻ, 26ാം പ്രതി പുരുഷോത്തമൻ, 27ാം പ്രതി പി കെ അജിത് കുമാർ, 28ാം പ്രതി പി പി സുരേശൻ എന്നിവരാണ് കേസിലെ കുറ്റക്കാർ. രണ്ട് പേർ മരണപ്പെട്ടിരുന്നു. 33 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement