പത്മജ വേണുഗോപാൽ BJP യിൽ നിന്ന് രാജിവെച്ചു



തിരുവനന്തപുരം :- ബിജെപി വിട്ട് പത്മജ വേണുഗോപാൽ. ബിജെപിയിൽ പോയത് തെറ്റായിപ്പോയി എന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണുഗോപാൽ പ്രതികരിച്ചു. ബിജെപിയുടെ ആശയങ്ങൾ പഠിക്കാതെ എടുത്തുചാടിയെന്നും പത്മജ പറഞ്ഞു.

പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ പറഞ്ഞു. ബിജെപി വാഗ്‌ദാനമൊന്നും നൽകിയിരുന്നില്ല. താനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേർത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു. 

മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളും കെ. മുരളീധരൻ്റെ സഹോദരിയുമായ പത്മജ, 2024 മാർച്ച് മാസത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് പ്രകാശ് ജാവദേക്കറിൽനിന്നായിരുന്നു അവർ അംഗത്വം സ്വീകരിച്ചത്.

കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള പത്മജ, പാർട്ടിയിൽ അവഗണന നേരിടുന്നെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് വിട്ടത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശ്ശൂരിൽനിന്ന് ജനവിധി തേടിയെങ്കിലും ജയിച്ചിരുന്നില്ല. മുൻപ് 2004-ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ചപ്പോഴും പരാജയപ്പെട്ടു.

കോൺഗ്രസിലായിരിക്കേ കെ.ടി.ഡി.സി. മുൻ ചെയർപേഴ്സൺ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ഐ.എൻ.ടി.യു.സി. വർക്കിങ് കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. പ്രിയദർശിനി ആൻഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റർ, എച്ച്.എം.ടി. എംപ്ലോയീസ് യൂണിയൻ, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യൂക്കേഷണൽ സൈാസെറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയുടെയും ഭാരവാഹിയായിരുന്നു. കോൺഗ്രസിൽ അവഗണന നേരിട്ടെന്ന പരാതി ഉന്നയിച്ച് പാർട്ടി വിട്ട് ബിജെപയിലെത്തിയ പത്മജയ്ക്ക് പക്ഷേ അവിടെയും കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. കോൺഗ്രസിലേക്ക് പത്മജ മടങ്ങിവരുന്നെന്ന് സമീപദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement