സ്വർണം വാങ്ങാൻ ബെസ്റ്റ് സമയം; ഇന്ന് കുറഞ്ഞത് 1,600 രൂപ



തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വൻ കുറവ്. ഇന്ന് 1,600 രൂപ കുറഞ്ഞ് പവന് 1,02,520 രൂപയിൽ എത്തി. ഗ്രാമിന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാമിന് ഇന്നത്തെ വില 12,815 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു.

സംസ്ഥാനത്ത് തുടർച്ചയായി സ്വർണവില കുറയുന്ന സാഹചര്യം തുടരുകയാണ്. പതിനെട്ട് കാരറ്റ് സ്വർണത്തിൻ്റെ വിലയിലും കുറവുണ്ട്. 83,920 രൂപയാണ് ഇന്നത്തെ ഒരു പവൻ വില. ഒരു ഗ്രാമിന് 10,490 രൂപയാണ് നിരക്ക്. ഗ്രാമിന് 160 രൂപയാണ് കുറഞ്ഞത്. പതിനാല് കാരറ്റ് സ്വർണത്തിന് ഇന്ന് 1000 രൂപ കുറഞ്ഞ് പവന് 65,640 രൂപയിൽ എത്തി. 125 രൂപയുടെ കുറവാണ് ഗ്രാമിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 8,205 രൂപയാണ് നിലവിലെ വില.

ഒൻപത് കാരറ്റ് സ്വർണത്തിന് 42,360 രൂപയാണ് വില. ഒരു ഗ്രാമിന് 80 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 5,295 വില. അതേസമയം, വെള്ളി വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. 2000 രൂപയാണ് പത്ത് ഗ്രാമിൻ്റെ വില. ഒരു ഗ്രാമിന് 200 രൂപയാണ് വില.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില കുറയുന്ന സാഹചര്യമാണുള്ളത്. അന്താരാഷ്ട്ര മാർക്കറ്റിലെ സാഹചര്യം സ്വർണവിലയിൽ മാറ്റം വരുത്തും. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരിക്കെ സ്വർണവിലയിൽ വർധനവ് അനുഭവപ്പെട്ടിരുന്നു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യം സ്വർണവില ഉയർത്തുമെന്ന സൂചനകൾ നൽകിയെങ്കിലും അതുണ്ടായില്ല. ഇസ്രായേൽ - ഇറാൻ സംഘർഷം രൂക്ഷമായിരിക്കെ സംസ്ഥാനത്തടക്കം സ്വർണവില ഉയർന്ന തോതിൽ ഉയർന്നിരുന്നു.

സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ. ഉപയോഗത്തിൻ്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ തന്നെ അന്താരാഷ്ട്ര മാർക്കറ്റിലെ നേരിയ ഏറ്റക്കുറച്ചിൽ പോലും സംസ്ഥാനത്ത് സ്വർണവില ഉയരാൻ കാരണമാകും. ശക്തമായ യുഎസ് പണപ്പെരുപ്പ കണക്കുകൾ, ഫെഡറൽ റിസർവിന്റെ പലിശ നിരക്ക്, ആഗോള വിപണികളിലെ ചലനങ്ങൾ എന്നിവ സ്വർണത്തിന്റെയും വെള്ളിയുടെയും വിലകൾ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ഒക്ടോബറിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വേഗത്തിൽ വർധിച്ചുവെന്ന കണക്കുകളും ഫെഡറൽ റിസർവ് നയരൂപീകരണ വിദഗ്ധരിൽ നിന്നുള്ള കർശനമായ നിലപാടുകളും കൂടുതൽ ശക്തമായ പണനയത്തിനുള്ള സാധ്യത വർധിപ്പിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement