വിദ്യാഭാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വിദ്യാർത്ഥിനികൾ ശക്തമായി രംഗത്തു വരണമെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. സ്ത്രീത്വത്തിന്റെ ശക്തി വിട്ടുവീഴ്ചയില്ലാത്തതാണ്. പാക്കിസ്ഥാനിലെ താലിബാൻ ഭീകരവാദികൾക്കു മുമ്പിൽ മുട്ടുമടക്കാത്ത മലാലാ യൂസഫ് സായിയുടെ ധീരമായ നിലപാട് നമ്മൾ ഓർക്കണം. ഭരണഘടനാ സാക്ഷരതാ പ്രചരണ രംഗത്ത് എം.എം. എജുക്കേഷണൽ സൊസൈറ്റി നടത്തിവരുന്ന പ്രചരണ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ന്യൂമാഹി എം.എം. എജുക്കേഷണൽ സൊസൈറ്റി സംഘടിപ്പിച്ച അവാർഡ്മീറ്റ് - 2026 ഉദ്ഘാടനം ചെയ്തു കൊണ്ട് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ടും ഡയരക്ടർ ജനറൽ പ്രോസിക്യൂഷനുമായ അഡ്വ.ടി.ആസഫലി അദ്ധ്യക്ഷത വഹിച്ചു.
എം.എം. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാന ജില്ല സ്കൂൾ തലത്തിൽ കലാ - കായിക മത്സരങ്ങളിലും പഠന രംഗത്തും ഉന്നത വിജയം നേടിയ ജേതാക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
പ്രിൻസിപ്പാൾ ദീപാ കുര്യാക്കോസ്, ഹെഡ് മാസ്റ്റർ ബാബു, മാനേജർ താഹിർ കൊമ്മോത്ത്, ജോ.സെക്രട്ടറി ടി.കെ.വസീം എന്നിവർ സംസാരിച്ചു.

إرسال تعليق