ഗതാഗത മന്ത്രി നാളെ കണ്ണൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ സന്ദർശിക്കും; എം.എൽ.എ. ഫണ്ടിൽ നിന്നുള്ള പുതിയ ബസിനുള്ള അനുമതി കൈമാറും



കണ്ണൂർ: ഗതാഗത മന്ത്രി സി.പി. ജോൺ നാളെ (നവംബർ 9, തിങ്കളാഴ്ച) രാവിലെ 9:00 മണിക്ക് കണ്ണൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തും. ടി.ഒ. മോഹനൻ എം.എൽ.എ.യുടെ അഭ്യർത്ഥന പ്രകാരമാണ് മന്ത്രിയുടെ സന്ദർശനം.

സന്ദർശനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങുന്നതിനായി ടി.ഒ. മോഹനൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 45 ലക്ഷം രൂപയുടെ അനുമതിപത്രം എം.എൽ.എ. മന്ത്രിക്ക് കൈമാറും.

കൂടാതെ, കണ്ണൂരിലെ അമ്മമാരുടെ കൂട്ടായ്മയായ ‘മദർസ് ഓൺ എ മിഷൻ’ (MOM) അംഗങ്ങൾ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ വനിതകളുടെ വിശ്രമമുറിയിലേക്ക് നൽകുന്ന കട്ടിൽ, കിടക്ക, ഫാൻ തുടങ്ങിയ സാധനസാമഗ്രികൾ കൂട്ടായ്മയുടെ ഭാരവാഹികൾ മന്ത്രിക്ക് കൈമാറുന്ന ചടങ്ങും നടക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement