ഡയറ്റ് കേന്ദ്രങ്ങളിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുന്ന അധ്യാപകരെ മാതൃസർവ്വീസിലേക്ക് തിരിച്ചയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്



തിരുവനന്തപുരം: സംസ്ഥാനത്തെ ഡയറ്റ് കേന്ദ്രങ്ങളിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുന്ന അധ്യാപകരെ മാതൃസർവ്വീസിലേക്ക് തിരിച്ചയച്ച് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിയ്ക്ക് പിന്നാലെയാണ് നടപടി. ലക്ചറർ തസ്തികയിൽ 46 പിഎസ്‌സി ലിസ്റ്റുകൾ നിലനിൽക്കെ ഡെപ്യൂട്ടേഷനിൽ അധ്യാപകർ ഡയറ്റിൽ ജോലി ചെയ്യുന്നെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ഡയറ്റുകളിലെ ലക്ചറർ തസ്തികകളുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടലിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർണായക നടപടി.സംസ്ഥാനത്തെ വിവിധ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന അധ്യാപകരെയാണ് മാതൃസർവീസിലേക്ക് തിരിച്ചയച്ചത്.ഡെപ്യൂട്ടേഷൻ നിയമനം സ്ഥിരനിയമനമായി കണക്കാക്കാനാകില്ലെന്നാണ് ട്രിബ്യൂണലിന്റെ നിരീക്ഷണം.

2011-ലെ ചട്ടങ്ങൾ പ്രകാരം ലക്ചറർ തസ്തികകളിലെ സ്ഥിരനിയമനം പി.എസ്.സി മുഖേനയുള്ള നടപടിക്രമങ്ങൾ പാലിച്ചായിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ലക്ചറർ തസ്തികകളിലേക്ക് 46 പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നിലവിലിരിക്കെയാണ് വിവിധ ഡയറ്റുകളിൽ അധ്യാപകർ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നത്. പുതിയ ഉത്തരവോടെ ഈ തസ്തികകളിലെ നിയമന നടപടികൾക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.

Post a Comment

أحدث أقدم

Join Whatsapp

Advertisement