കണ്ണൂർ നഗരത്തിലെ ഒരു എടിഎം കൗണ്ടറിൽ കവർച്ചയ്ക്ക് ശ്രമിച്ച കൊൽക്കത്ത സ്വദേശിയായ യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. റഹാൻ അലി എന്ന യുവാവാണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെ നഗരത്തിലെ ശ്രീനാരായണ പാർക്കിന് സമീപമുള്ള കനറ ബാങ്ക് കന്റോൺമെന്റ് ശാഖയുടെ എടിഎം കൗണ്ടറിലായിരുന്നു ഇയാൾ കവർച്ചയ്ക്ക് ശ്രമിച്ചത്. കൗണ്ടറിലെ ബാറ്ററി സ്റ്റോറേജ് യൂണിറ്റ് ഇളക്കി മാറ്റാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഈ സമയം ബാങ്കിന്റെ ദൽഹി ആസ്ഥാനത്ത് അലാം മുഴങ്ങിയതിനെത്തുടർന്ന് അവർ കണ്ണൂർ ബ്രാഞ്ച് മാനേജറെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ മാനേജർ നിമൽ ടൗൺ പോലീസിൽ വിവരമറിയിച്ചു.
നിയന്ത്രണ റൂമിൽ നിന്നുള്ള പോലീസും ടൗൺ പോലീസും ചേർന്ന് മിനിറ്റുകൾക്കകം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. മാനേജർ നിമലിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

إرسال تعليق