പയ്യന്നൂർ രാമന്തളി കല്ലേറ്റും കടവ് മന്ദ്യത്ത് കുഞ്ഞമ്പുവിന്റെ വീട്ടിലെ ഒരു മുറി ഇടിമിന്നലിൽ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.
ആളപായമില്ലെന്നാണ് വിവരം.മുകളിലെ നിലയിലെ ഫാൻ മിന്നലേറ്റ് പൊട്ടിത്തെറിച്ചതോടെയാണ് തീപിടിത്തമുണ്ടായത്. കുഞ്ഞമ്പുവിന്റെ മകൻ ഉപയോഗിക്കുന്ന മുറിയായിരുന്നു ഇത്. മുറിയിലെ കട്ടിലും ബെഡും പൂർണമായി കത്തി നശിച്ചു. സംഭവസമയത്ത് വീട്ടുകാർ സ്ഥലത്തില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വീട്ടിൽ ആരുമില്ലായിരുന്നതുകൊണ്ട് തീ പടരുന്നത് വൈകിയാണ് ശ്രദ്ധയിൽപ്പെട്ടതെന്നാണ് സൂചന.
സംഭവം അറിഞ്ഞെത്തിയ പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇടിമിന്നലിനെ തുടർന്ന് വീടിന് ഉണ്ടായ നഷ്ടം സംബന്ധിച്ച് തുടർനടപടികൾ ഉണ്ടാകുമെന്നാണ് വിവരം.

Post a Comment