ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കുന്നതിനായി തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസിന്റെ എല്ലാ എം.പി.മാരുടെയും സാന്നിധ്യം ഉറപ്പാക്കാൻ എ.ഐ.സി.സി. പരിശ്രമിക്കുന്നുണ്ടെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്.
നിലവിൽ യു.എ.ഇ.യിലുള്ള കെ. സുധാകരനോട് വിദേശ സന്ദർശനം ചുരുക്കി തിരിച്ചുവരാൻ എ.ഐ.സി.സി. ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. കെ.പി.സി.സി. പ്രസിഡന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ എ.ഐ.സി.സി. തീരുമാനിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാവിലെ മുഴുവൻ എം.പി.മാരോടും ഡൽഹിയിൽ എത്തിച്ചേരാൻ ഇന്ത്യ സഖ്യ നേതൃത്വം നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

Post a Comment