കണ്ണൂരിന്റെ കായിക വികസനത്തിന് പുതിയ പ്രതീക്ഷകൾ; കായിക വികസന സെമിനാർ സംഘടിപ്പിച്ചു



കണ്ണൂരിന്റെ സമഗ്ര കായിക വികസനം ലക്ഷ്യമിട്ട് കണ്ണൂർ സ്പോർട്ടിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കായിക വികസന സെമിനാർ സംഘടിപ്പിച്ചു. കായിക വകുപ്പ് മന്ത്രി ഒ ജെ ജിനീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു.

കണ്ണൂരിന്റെ കായിക മേഖലയിൽ വലിയ വികസന സാധ്യതകളുണ്ടെന്നും അവ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം കോംപ്ലക്സിന്റെ സമഗ്ര വികസനവും ആധുനിക സ്പോർട്സ് ഹബ്ബായി മാറ്റുന്നതും സംബന്ധിച്ച നിർദേശങ്ങൾ മന്ത്രി പരിഗണിച്ചു. ഇക്കാര്യത്തിൽ അനുകൂല സമീപനം സ്വീകരിക്കുമെന്നും എത്രയും വേഗം ആവശ്യമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കേരളത്തിന്റെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോടെയും വികസനോന്മുഖമായ സമീപനത്തോടെയുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എംഎൽഎ ടി ഒ മോഹനൻ, മേയർ അഡ്വ. പി ഇന്ദിര, ജില്ലാ കലക്ടർ പി വിഷ്ണുരാജ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി എം അഖിൽ എന്നിവർ മുഖ്യാതിഥികളായി.

സ്പോട്ടിങ് ക്ലബ്‌ പ്രസിഡന്റ്‌ ഷാഹിൻ പള്ളിക്കണ്ടി അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, വി പി അബ്ദുൽ റഷീദ്, സ്പോർട്ടിങ് ക്ലബ്ബ് ഭാരവാഹികളായ സി രാജേഷ് കുമാരൻ, രജിത് രാജരത്നം, എം കെ വരുൺ, എ ജോഗേഷ്, പി ഹരി, എം ലക്ഷ്മീകാന്തൻ, ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രൊഫ പി കെ ജഗന്നാഥൻ, ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി കെ അബ്ദുൽ നിസാർ, ഒളിമ്പിക് വേവ് ചെയർമാൻ മഹേഷ് ചന്ദ്ര ബാലിഗ,ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി,അബ്ദുൽ ഖാദർ പണക്കാട്, വി പി ഷറഫുദ്ദീൻ, വി ഗോകുൽദാസ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ കായിക സംഘടനകളുടെയും അസോസിയേഷനുകളുടെയും ഭാരവാഹികളും പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement