കഴിഞ്ഞ രണ്ടു ദിവസം സ്വർണവിലയിൽ ഉണ്ടായ മാറ്റം വലിയ ആശ്വാസം പകരുന്നതായിരുന്നു. എന്നാൽ, ഇന്ന് സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചിരിക്കുകയാണ്. ഇന്നലെ 91,720 രൂപയായിരുന്ന സ്വർണവില ഇന്ന് 92,800 രൂപയായാണ് കൂടിയത്. 1080 രൂപയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് വർധിച്ചത്. 11,600 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ടു ദിവസം 11,465 രൂപയായിരുന്നതാണ് 11,600 രൂപയായി വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 92,800 രൂപയാണെങ്കിലും പണിക്കൂലിയെല്ലാം കൂട്ടി 1,07,054 രൂപയോളം വരും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലായി തുടരുന്ന സ്വർണത്തിന്റെ വിലയാണ് ഇപ്പോൾ ഒരു ലക്ഷത്തിന് താഴെയായി കൂപ്പുകുത്തിയത്. നവംബർ 16ന് 100320 രൂപയുണ്ടായിരുന്ന സ്വർണവില പിന്നീട് 99760 രൂപ, 97720 രൂപ, 95840 രൂപ, 92080 രൂപ, 91,720 രൂപയിലേക്കും എത്തുകയായിരുന്നു. എന്നാൽ ഇന്ന് അത് വീണ്ടും വർധിച്ച് 92,800 രൂപയാവുകയായിരുന്നു.

إرسال تعليق