മലപ്പട്ടം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു; നവോദയ ചൂളിയാട് ഓവറോൾ ചാമ്പ്യന്മാർ



മലപ്പട്ടം: ഒക്ടോബർ 18-ന് അത്‌ലറ്റിക്, ഗെയിംസ് മത്സരങ്ങളോടെ ആരംഭിച്ച മലപ്പട്ടം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് നവംബർ 15-ന് കലാപരിപാടികളോടെ സമാപനമായി. പഞ്ചായത്തിലെ പത്തോളം വായനശാല-ക്ലബ്ബുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ കലാ-കായിക വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി നവോദയ ചൂളിയാട് ജേതാക്കളായി. കായിക ഇനത്തിൽ എ. കുഞ്ഞിക്കണ്ണൻ സ്മാരക കലാകായിക സമിതി മലപ്പട്ടം സെന്ററും, കലാമത്സരത്തിൽ അടിച്ചേരി കൃഷ്ണപിള്ള സ്മാരക വായനശാലയും രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കലാപരിപാടികളുടെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വാസന്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ.വി. ഒതേനൻ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.വി. ഷിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. അനീഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. സുജാത, എം. രാമചന്ദ്രൻ, എ. പുരുഷോത്തമൻ, ഇ. ചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് ജീവനക്കാരായ പി.കെ. ശരീഫ്, എം.വി. ബാബു എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. സേതു നന്ദി പറഞ്ഞു.

വൈകുന്നേരം ആറുമണിക്ക് നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement