തലശ്ശേരി കൊടുവള്ളിയിൽ ട്രെയിൻ തട്ടി വയോധിക മരിച്ചു



തലശ്ശേരി : തലശ്ശേരി കൊടുവള്ളിയിൽ ട്രെയിൻ തട്ടി വയോധിക മരിച്ചു. പൊന്ന്യം വെസ്റ്റ് കുണ്ടുചിറ ഉച്ചംവള്ളി ഹൗസിൽ യു. ഉമാവതിയാണ് മരിച്ചത്.

ഇന്ന് (നവംബർ 27) രാവിലെയായിരുന്നു ദാരുണമായ അപകടമുണ്ടായത്. റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വിവരമറിഞ്ഞ് പോലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

أحدث أقدم

Join Whatsapp

Advertisement