ശബരിമല തീർഥാടനം: നെടുമ്പാശ്ശേരിയിൽ ഹെലികോപ്ടറും ബുക്ക് ചെയ്യാം


 ശബരിമല തീർഥാടകർക്കായി സിയാലിൽ ഇടത്താവളമൊരുങ്ങി. 17ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. 


ആഭ്യന്തര ആഗമന ടെർമിനലിന് സമീപം പൊലീസ് എയ്ഡ് പോസ്റ്റിനടുത്തായി 5,000 ചതു. അടി വിസ്തീർണത്തിലാണ് ഇടത്താവളം സജ്ജീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും സൗകര്യം ലഭ്യമാണ്.


സിയാലിൽനിന്നും തിരിച്ചും കെ.എസ്.ആർ.ടി.സി സർവിസ് ലഭ്യമാണ്. ബുക്കിങ് കൗണ്ടർ ഇടാത്തവളത്തിൽ ഒരുക്കിയിട്ടുണ്ട്.


 ആവശ്യാനുസരണം ചാർട്ടേഡ് ബസ് ബുക്കിങ് സൗകര്യവുമുണ്ട്. സർവിസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിക്കും.


 ഹെലികോപ്റ്റർ സർവിസ് ബുക്കിങ്ങിനായി പ്രത്യേകം കൗണ്ടറും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement