കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡല -മകരവിളക്ക് ആഘോഷം ചൊവ്വാഴ്ച മുതൽ ആരംഭിക്കും

 


കണ്ണാടിപ്പറമ്പ്:- വടക്കേ മലബാറിലെ പ്രധാന ധർമ്മശാസ്താ ക്ഷേത്രങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽഇനി ശരണം വിളികളുടെ പ്രഭാത-സന്ധ്യകൾ
മണ്ഡല പുണ്യം നുകരുന്നതിനും ശബരിമലയ്ക്കു മാലയിടുന്നതിനും കെട്ടു നിറയ്ക്കുമായി വ്രതമെടുക്കുന്ന ഭക്തർ ചൊവ്വാഴ്ച മുതൽ  ധർമ്മശാസ്താ സന്നിധിയിലെത്തും. 

കന്നി സ്വാമിമാരും മാളികപ്പുറങ്ങളും ഉൾപ്പെടെ ശബരീശ ദർശനത്തിനായി മാലയിടും. തുലാമാസത്തിലെ നാലാം ശനിതൊഴൽ ദിനമായ ശനിയാഴ്ച  രാവിലെ നടന്ന വിശേഷാൽ ശനി പൂജയിലും നാമസങ്കീർത്തനങ്ങളിലും പ്രസാദ ഊട്ടിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. 

വൃശ്ചികം 1(നവം 17 ) മുതൽ ധനു 10 (ഡിസം 26)വരെ എല്ലാദിവസവും രാവിലെ ഗണപതി ഹോമം, ഒറ്റകലശാഭിഷേകം, വിശേഷാൽ പൂജകൾ, വൈകു: 6 ന് ദീപാരാധന, നിറമാല, അയ്യപ്പ സേവാ സംഘത്തിന്റെ ഭജന, പ്രസാദ വിതരണം എന്നിവയും
ഡിസം: 5ശനിയാഴ്ച അയ്യപ്പ സേവാ സമിതിയുടെ വക വലിയ നിറമാലയും കർപ്പൂര ദീപപ്രദക്ഷിണവും അന്നദാനവും വൃശ്ചികത്തിലെ കാർത്തികദിനമായ  നവം: 24ന് തൃകാർത്തിക പൂജയും ധനു പത്തിന് (ഡിസം: 26 ) നാറാത്ത് മുച്ചിലോട്ടു കാവിൽ നിന്നുള്ള എഴുന്നള്ളത്തും ചുറ്റുവിളക്കും തിരുവായുധം എഴുന്നള്ളത്തും നടക്കും.

ശബരിമല തീർത്ഥാടകർക്ക് മാലധരിക്കലിനും കെട്ടു നിറയ്ക്കുമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement