കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 15,948 പേർക്കുകൂടി രോഗമുക്തി, 14,849 പുതിയ കേസുകൾ





ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 14,849 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 15,948 പേർ രോഗമുക്തി നേടിയപ്പോൾ 155 മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട് ചെയ്‌തു.

രാജ്യത്ത് ഇതുവരെ 1,06,54,533 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. 1,03,16,786 പേർ ഇതുവരെ രോഗമുക്‌തിയും നേടിയിട്ടുണ്ട്. അതേസമയം 1,53,339 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

നിലവിൽ 1,84,408 സജീവ കേസുളാണ് രാജ്യത്തുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്‌ച ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. 6,753 പേർക്കാണ് കഴിഞ്ഞദിവസം കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. മഹാരാഷ്‌ട്രയിൽ 2,779 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ജനുവരി 23ന് 7,81,752 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ രാജ്യത്ത് ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 19,17,66,871 ആയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,82,201 പേർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് നടത്തി.

Post a Comment

أحدث أقدم

Join Whatsapp

Advertisement