24 മണിക്കൂറില്‍ യുഎഇയില്‍ 3,506 കോവിഡ് ബാധിതര്‍; 6 മരണം






അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,506 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,63,729 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിയ 1,62,945 കോവിഡ് പരിശോധനകളില്‍ നിന്നാണ് ഇത്രയും പേരില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഒപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 6 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിരാജ്യത്തിതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 762 പേരാണ്.

അതേസമയം തന്നെ 3,746 ആളുകള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരില്‍ 2,35,421 ആളുകളും രോഗമുക്‌തരായിട്ടുണ്ട്. രാജ്യത്ത് നിലവില്‍ രോഗമുക്തരായിചികിൽസയില്‍ കഴിയുന്നവരുടെ എണ്ണം 27,546 ആയി കുറഞ്ഞെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രാജ്യത്തിതുവരെ 2.38 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടന്നതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement