ന്യൂമാഹി : ന്യൂമാഹി പഞ്ചായത്തിൽ
പാതയോരങ്ങളിൽ അനധികൃത കച്ചവടം പെരുകുകയാണെന്നും ഇവ
നിയന്ത്രിക്കണമെന്നും ആവശ്യമുയർന്നു .ഈ ആവശ്യമുന്നയിച്ച് വ്യാപാരികൾ ന്യൂമാഹി പഞ്ചായത്ത് അധികൃതരെ പരാതിയുമായ് സമീപിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂണിറ്റ് ഭാരവാഹികൾ
പഞ്ചായത്ത് പ്രസിഡൻന്റ് എം കെ
സെയ്തു വൈസ് പ്രസിഡൻന്റ് അർജുൻ പവിത്രൻ എന്നിവരുടെ പക്കൽ പരാതി സമർപ്പിച്ചു.
ഇതേ തുടർന്ന് വ്യാപാരി നേതാക്കളായ വി വത്സൻ , പി
മുഹമ്മദ് താഹിർ , കെ രവീന്ദ്രൻ , പി കെ അബ്ദുൾ അസീസ്, അബൂബക്കർ , ആർ വി രാമകൃഷ്ണൻ , എൻ വി ദിനേശ്ബാബു,എൻ കെ സജീഷ് എന്നിവർ പഞ്ചായത്തധികൃതരുമായി ചർച്ച നടത്തി.നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻന്റും വൈസ് പ്രസിഡൻ്റും ഉറപ്പ് നൽകി.
إرسال تعليق