ന്യൂഡെല്‍ഹി : കര്‍ഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തില്‍ രാജ്യതലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ സമരം തടയാന്‍ ഡല്‍ഹി പോലീസിന് അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്‌തമാക്കിയെങ്കിലും, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് ചുമതലയുണ്ടെന്ന് കോടതി അറിയിച്ചു. രാജ്യത്ത് ജനുവരി 26ആം തീയതി കര്‍ഷകര്‍ നടത്താന്‍ തീരുമാനിച്ച ട്രാക്‌ടര്‍ മാര്‍ച്ച് സുപ്രീംകോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ തടയാമെന്ന് ഡല്‍ഹി പോലീസ് കരുതിയെങ്കിലും, സുപ്രീംകോടതി ഈ ആവശ്യം അംഗീകരിച്ചില്ല. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നടപടി എടുക്കാനുള്ള ചുമതല പോലീസിന് ഉണ്ടെന്ന് കോടതി വ്യക്‌തമാക്കി.
ട്രാക്‌ടര്‍ റാലി നടത്തുന്നതിലൂടെ നിയമവിരുദ്ധമായ നടപടിയാണ് കര്‍ഷക സംഘടനകള്‍ നടത്തുന്നതെന്നും, ഇതിലൂടെ 5000ല്‍ അധികം ആളുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുമെന്നുമാണ് സുപ്രീംകോടതിയില്‍ വാദം ഉന്നയിച്ചത്.അതിനാല്‍ തന്നെ ഉണ്ടാകുന്ന വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നിയമം മൂലം റാലി തടയണമെന്നും ഡല്‍ഹി പോലീസ് കോടതിയില്‍ വ്യക്‌തമാക്കി. എന്നാല്‍ ശക്‌തമായ വാദങ്ങള്‍ ഉന്നയിച്ചിട്ടും കോടതി ഇക്കാര്യംഅംഗീകരിക്കാൻ തയ്യാറായില്ല.
കര്‍ഷകര്‍ നടത്തുന്ന റാലിയില്‍ ക്രമാസമാധാനത്തിന് എതിരായി എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുകയാണെങ്കില്‍ പോലീസിന് നിയമപരമായി അതിനെ നേരിടാന്‍ സാധിക്കും. അതിന് കോടതി ഉത്തരവിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കൂടാതെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതി അടുത്ത ദിവസം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
إرسال تعليق