കർഷകരുടെ നിശ്‌ചയദാർഢ്യവും ഐക്യവും പ്രചോദനം നൽകുന്നു; സീതാറാം യെച്ചൂരി



ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരത്തില്‍ കര്‍ഷകര്‍ കാണിക്കുന്ന നിശ്‌ചയദാർഢ്യവും ഐക്യവും പ്രചോദനം നല്‍കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ മനപ്പൂര്‍വം പ്രകോപനം സൃഷ്‌ടിക്കുകയാണെന്നും യെച്ചൂരി പ്രതികരിച്ചു.

സമാധാനപരമായി സമരം ചെയ്യാനുള്ള കര്‍ഷകരുടെ അവകാശത്തെ കൂടിയാണ് കേന്ദ്രം വെല്ലുവിളിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. അതേസമയം സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കർഷക മാർച്ചിലുള്ള ജനങ്ങളുടെ പങ്കാളിത്തം. ആയിരക്കണക്കിന് ആളുകൾ കാൽനടയായും ട്രാക്‌ടർ റാലിയെ അനുഗമിക്കുന്നുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement